Johny Joseph

എൻ്റെ അമ്മക്കുട്ടിക്ക്,

എൻ്റെ ജീവിതത്തിൽ കൃത്യനിഷ്ഠതയും സ്നേഹവും പഠിപ്പിച്ചു തന്ന മാതാപിതാക്കൻമാരെ ഓരോ നിമിഷവും കൂടുതൽ ഓർമ്മിക്കുവാനും ബഹുമാനിക്കുവാനും മേരി മേഡത്തെ ഞാൻ പരിചയപ്പെട്ടപ്പോൾ മുതൽ ഒരു പ്രത്യേക അനുഭവങ്ങൾ ഉണ്ടായി. മേരി മേഡം എൻ്റെ ജീവിത രീതികളിൽ വളരെയേറെ അടുക്കും ചിട്ടയും ഉണ്ടാക്കുവാൻ സഹായിക്കുയും സത്യസന്തതയുള്ള വ്യക്തിത്ത്വം ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ എന്നെ പഠിപ്പിക്കുവാൻ സ്നേഹത്തോടേയും കർക്കശശിക്ഷണത്തോടെയും ചെയ്ത അനുഭവങ്ങൾ പലപ്പോഴും വീണ്ടും വീണ്ടും ഓർമ്മിച്ച് എൻ്റെ ശീലങ്ങളെ കൂടുതൽ നന്നാക്കാൻ എൻ്റെ അമ്മക്കുട്ടി മേരി മാഡം എന്നെ സഹായിച്ചിട്ടുണ്ട്.
ഇവിടെ പറയാതിരിക്കാൻ പറ്റാത്തതായ കാര്യം ഞാൻ വളരെ നന്ദിയോടെ ഓർക്കുന്നു പല ദിവസവും എന്നോട് എൻ്റെ അമ്മക്കുട്ടി ചോദിക്കും ജോണിക്ക് എന്തെങ്കിലും വിഷമമുണ്ടോ? എന്ന്, അപ്പോൾ ഞാൻ പറയും എനിക്ക് പ്രത്യേകിച്ച് വിഷമമൊന്നു ഇല്ല എന്ന്,
ദൈവത്തിൻ്റെ ഒരു കൃപ എപ്പോഴും എനിക്ക് ലഭിച്ചിരുന്നതായി എൻ്റെ ജീവിതത്തിൽ എനിക്ക് മനസിലാകാറുണ്ട്, സാമ്പത്തികമായ ബുദ്ധിമുട്ടുകൾ പലപ്പോഴും എനിക്ക് അനുഭവപ്പെടാറുണ്ട്, പക്ഷേ അതെനിക്ക് ഒരു പ്രശ്നമായിത്തോന്നാറില്ല, പല ദിവസങ്ങളിലും ഞാൻ ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാതെ ചെല്ലുന്ന ദിവസങ്ങളിൽ ദൈവം മാഡത്തെ എൻ്റെ വിശപ്പ് അറിയിച്ചത് പോലെ എനിക്കായി അവിടെ ഭക്ഷണം ഒരുക്കിക്കാത്തിരിക്കാറുള്ള അനുഭവം ഞാൻ ഒത്തിരി കടപ്പാടോടെ ഇവിടെ ചേർത്തു വക്കുന്നു. അതെനിക്ക് നവീനിൽ നിന്നു പലപ്പോഴും അനുഭവപ്പെടാറുണ്ട്.
ഞാൻ ഈ കുടുംബത്തെ ആദ്യം മുതൽ കൂടുതൽ സ്നേഹിക്കുവാൻ തോന്നിയത് ഇവർ രണ്ടു പേരും വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് വേണ്ടി ചെയ്യുന്ന ദാനധർമ്മങ്ങളും പുണ്യപ്രവർത്തികളും തന്നെയാണ്. ഓരോ ദിവസവും കൂടുതൽ കൂടുതൽ സ്നേഹം ഈ കുടുംബത്തോടും മേരി മേഡത്തിനോടും എനിക്കുണ്ട്. മേരി മേഡത്തിൻ്റെ ദൂരെ യാത്രകൾ പലപ്പോഴും എനിക്ക് സന്താപവും സങ്കടവും തോന്നാറുണ്ട്. നമ്മളെ എപ്പോഴും സ്നേഹത്തോടെ കരുതുന്ന ഒരമ്മയുടെ കുറച്ചുനേരത്തെ അകലം പോലെ.
മേരി മാഡത്തിൻ്റെ ക്ലാസുകളിൽ നിന്നും നന്മയുടെ ഒരു ജീവിതാനുഭവം ഉണ്ടാവുകയും പരസ്പരം സംശുദ്ധമായ സ്നേഹം പങ്കുവക്കുമ്പോൾ ലഭിക്കുന്ന ആനന്ദത്തിൻ്റെ സുന്ദരമായ നിമിഷങ്ങൾ എന്തെന്ന് പൂർണ്ണമായും മനസിലാക്കാൻ സാധിച്ചു.ഒരു ദേവീ മാഹാത്‌മ്യം എപ്പോഴും മേരി അമ്മക്ക് ഉണ്ട്. മേഡത്തിനോട് ചേർന്ന് നിൽക്കുമ്പോൾ, ഒന്നിച്ചുള്ള പ്രവർത്തനങ്ങളിൽ നമുക്ക് ചുറ്റും ഒരു ദേവീചൈതന്ന്യവും, ദേവീകടാക്ഷവും എപ്പോഴും അനുഭവിച്ചറിയാം.
ഞാൻ നേരത്തെ പറഞ്ഞിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ എനിക്കിപ്പോൾ ഇല്ലാതായി. എൻ്റെ കുടുംബ ജീവിതം കൂടുതൽ സന്തോഷപ്രദമായി. സുഹൃത്തുക്കളോടും കസ്‌റ്റമേഴ്സിനോടും ഇടപഴകുന്ന നല്ല രീതികൾ എന്നെ പഠിപ്പിച്ചുതന്നതിൻ്റെ കാരണങ്ങളാൽ എൻ്റെ ബിസിനസും വരുമാനവും കൂടുതൽ മെച്ചപ്പെട്ടു.നമ്മുടെ പങ്കാളിയോട് ഏറ്റവും ബഹുമാനത്തോടെ പെരുമാറുവാൻ പടിപ്പിച്ചുതന്ന മേരി മാഡത്തിന് (എൻ്റെ അമ്മക്കുട്ടിക്ക് ) ഒരായിരം നന്ദി അറിയിക്കുകയും ആ പാദങ്ങളിൽ സ്നേഹത്തോടേയും ബഹുമാനത്തോടേയും ഹൃദയത്തിൻ്റെ ചുംബനങ്ങൾ അർപ്പിച്ചു കൊണ്ട് ലോകത്തിലെ എല്ലാവർക്കും വേണ്ടി ക്ലാസുകൾ നടത്തുവാനുള്ള സന്മനസും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

എൻ്റെ അമ്മക്കുട്ടി എനിക്ക് ചുറ്റും എപ്പോഴും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.